വീട് നിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ  സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; ലോറി ഡ്രൈവർക്ക് പരിക്ക്

Friday 20 February 2026 10:36 PM IST

കണ്ണൂർ: പാനൂരിലെ സെൻട്രൽ പൊയിലൂർ മേപ്പാട്ട് വീട് പുനർ നിർമ്മാണത്തിനായി ജെ. സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിൽ അജ്ഞാതർ സൂക്ഷിച്ച സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു. ബോംബിന്റെ ചീള് തെറിച്ച് പരിക്കേറ്റ മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പർ ലോറി ഡ്രൈവർ സുമിത് ലാലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് സാരമുള്ളതല്ല.

ഇന്നലെ രാവിലെ എട്ടരയോടെയാണ് സ്‌ഫോടനം. മൺപൊത്തിനടിയിൽ ഒളിച്ചു വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.പ്രദേശത്ത് ബോംബുകൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല