ടിഫനി ബ്രാറിനു പുരസ്‌കാരം

Saturday 21 February 2026 12:00 AM IST

തൃശൂർ: ഡോ.ടി.ഐ. രാധാകൃഷ്ണൻ ഫൗണ്ടേഷൻ സ്മൃതി പുരസ്‌കാരം തിരുവനന്തപുരം ജ്യോതിർഗമയ്ക്ക് നേതൃത്വം നൽകുന്ന ടിഫനി ബ്രാറിനു സമ്മാനിക്കും. കാഴ്ചശക്തി നഷ്ടപ്പെട്ട ടിഫനി ബ്രാർ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് സമാന അംഗപരിമിതർക്കുവേണ്ടി പ്രവർത്തിക്കുന്നത്. ഡോ. ടി.ഐ. രാധാകൃഷ്ണന്റെ 13ാം ചരമ വാർഷികദിനാചരണവും പുരസ്‌കാര സമർപ്പണവും 25ന് മൂന്നിന് സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. മോഹനൻ കുന്നുമ്മേൽ പുരസ്‌കാരം നൽകും. മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ, അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥിയാകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ടി.വി. ചന്ദ്രമോഹൻ, കൂറ്റനാട് രാവുണ്ണി പണിക്കർ, ഒ.പി. ബാലൻ മേനോൻ, ശ്രീധരൻ തേറമ്പിൽ, എ. ശിവദാസൻ എന്നിവർ പറഞ്ഞു.