ചരമങ്ങൾ

Saturday 21 February 2026 1:57 AM IST

ഉണ്ണിക്കൃഷ്ണൻ നായർ

വേലൂർ: കുറുമാൽ നാരങ്ങവളപ്പിൽ ഉണ്ണിക്കൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: തയ്യൂർ കോട്ടപ്പടിക്കൽ കുഞ്ഞുലക്ഷ്മി. മക്കൾ: മണികണ്ഠൻ (ബി.ജെ.പി, ജില്ലാ കമ്മിറ്റി മെമ്പർ), പ്രിയ, സന്തോഷ്. മരുമകൻ: ബാബുരാജ് (അബുദാബി).സംസ്‌കാരം ഇന്ന് രാവിലെ 7.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

ബൈക്കപകടത്തിൽ യുവാവ് മരിച്ചു

ചേലക്കര: നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ മരക്കുറ്റിയിലിടിച്ച് യുവാവ് മരിച്ചു. ആറ്റൂർ ഭഗവതിക്കുന്ന് വീട്ടിൽ കുഞ്ഞന്റെ മകൻ സാരജാണ് (25) മരിച്ചത്. വാഴക്കോട് പ്ലാഴി സംസ്ഥാനപാതയിൽ വാഴക്കോട് ബി.ആർ.ഡി കാർ ഷോറൂമിന് സമീപം ഇന്നലെ പുലർച്ചെ ഒന്നിനായിരുന്നു അപകടം. നാട്ടുകാർ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂരാഘോഷം കഴിഞ്ഞ് സുഹൃത്തിനെ എരുമപ്പെട്ടിയിലുള്ള വീട്ടിൽ കൊണ്ടാക്കി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. അമ്മ: ചന്ദ്രിക. സഹോദരങ്ങൾ ശാരിക, ശരണ്യ.

പുഷ്പമണി ഏങ്ങണ്ടിയൂർ: ഫിഷറീസ് സ്‌കൂളിന് സമീപം പരേതനായ പരന്തൻ കേശവൻ ഭാര്യ പുഷ്പമണി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രവീന്ദ്രൻ, ഗോപിനാഥൻ, രാജേശ്വരൻ, ശശിധരൻ, പ്രേമലത. മരുമക്കൾ: രൂപ കുമാരി, ഗീതാഞ്ജലി, ലിനി, മഞ്ജു, സഞ്ജീവ്.