വിനോദ് ജാഖർ എൻ.എസ്.യു.ഐ അദ്ധ്യക്ഷൻ

Saturday 21 February 2026 12:57 AM IST

ന്യൂഡൽഹി: കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐ അദ്ധ്യക്ഷനായി രാജസ്ഥാനിൽ നിന്നുള്ള ദളിത് യുവ നേതാവ് വിനോദ് ജാഖറിനെ നിയമിച്ചു. രാജസ്ഥാനിലെ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ അനുയായിയായ വിനോദ് നിലവിൽ എൻ.എസ്.യു.ഐ സംസ്ഥാന അദ്ധ്യക്ഷനാണ്. എൻ.എസ്.യു.ഐ ചുമതലയുള്ള കനയ്യ കുമാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ 15 പേരുടെ പട്ടികയിൽ നിന്നാണ് വിനോദിലേക്ക് എത്തിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അഭിമുഖവും നടത്തി.

കഴിഞ്ഞ സെപ്‌‌തംബർ 30 ന്, രാജസ്ഥാൻ യൂണിവേഴ്‌സിറ്റിയിൽ ആർ‌.എസ്‌.എസിന്റെ ശാസ്ത്ര പൂജ പരിപാടി തടസപ്പെടുത്തിയെന്ന കേസിൽ വിനോദ് ജയിൽ വാസം അനുഭവിച്ചിരുന്നു.