എം.കെ.ശ്രീധരൻ

Saturday 21 February 2026 1:08 AM IST

തിരുവല്ല: ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭയുടെ മുൻ കേന്ദ്രകമ്മിറ്റി അംഗം ആഞ്ഞിലിത്താനം മുളക്കുടി ശിവധാരയിൽ എം.കെ.ശ്രീധരൻ (78, എസ്.ബി.ഐ മുംബയ് റിട്ട.ചീഫ് മാനേജർ) നിര്യാതനായി. എസ്.എൻ.ഡി.പി. യോഗം 784 -ാം ആഞ്ഞിലിത്താനം ശാഖയുടെ മുൻ പ്രസിഡന്റാണ്. ഭാര്യ :വിലാസിനി ശ്രീധരൻ കാവുംഭാഗം കൊച്ചുതുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ:ആശ ലാലാജി (അദ്ധ്യാപിക,പ്ലാസിഡ് വിദ്യാവിഹാർ,ചെത്തിപ്പുഴ), അജിത് ശ്രീധരൻ (കേപ് ജെമിനി,ബംഗളൂരു). മരുമക്കൾ :ലാലാജി കരിങ്കുറ്റിക്കൽ തേക്കുതോട് (ഡി.ടി.ഡി.സി, പായിപ്പാട്),സ്വപ്ന അജിത് (ഐ.ബി.എം.ബംഗളൂരു). സംസ്‌കാരം നാളെ 2ന് വീട്ടുവളപ്പിൽ.