നവീകരിച്ച ചുറ്റുമതിലിന്റെ സമർപ്പണം നാളെ
Saturday 21 February 2026 12:15 AM IST
തൃശൂർ: വടക്കുന്നാഥൻ ക്ഷേത്രമൈതാനത്തിന്റെ നവീകരിച്ച ചുറ്റുമതിലിന്റെ സമർപ്പണവും വൈദ്യുതിവിളക്കുകളുടെ സ്വിച്ച്ഓണും നാളെ നടക്കും. ക്ഷേത്രമൈതാനത്തിന്റെ വടക്കുഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വൈകീട്ട് നാലിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ, മേയർ ഡോ.നിജി ജസ്റ്റിൻ എന്നിവർ മുഖ്യാതിഥികളാകും. ദേവസ്വം ബോർഡ് കമ്മീഷണർ എസ്.ആർ. ഉദയകുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.കെ.പി.അജയൻ, കെ.കെ.സുരേഷ്ബാബു, കൗൺസിലർമാരായ ടി.ആർ.ഹിരൺ, പൂർണിമ സുരേഷ്, ദേവസ്വം സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മീഷണർ കെ. സുനിൽകുമാർ, കെ.എ. മനോജ്കുമാർ, എം. മനോജ്കുമാർ തുടങ്ങിയവർ പങ്കെടുക്കും. മൈതാനത്തിന് ചുറ്റും ഗ്രില്ലുകളും 109 അലങ്കാര ലൈറ്റുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.