ലോകം ശ്രദ്ധിച്ച വികസനം

Saturday 21 February 2026 12:00 AM IST

പട്ടിക്കാട്: കേരളവികസനം ലോകം ചർച്ച ചെയ്യപ്പെടുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ. റവന്യൂ മന്ത്രി കെ. രാജൻ നയിക്കുന്ന ഒല്ലൂർ മണ്ഡലം എൽ.ഡി.എഫ് വികസന സന്ദേശ ജാഥയുടെ മൂന്നാം ദിവസത്തെ പര്യടനം വിലങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാവ് ബിജുമോൻ അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടനായ മന്ത്രി കെ. രാജൻ സ്വീകരണത്തിന് നന്ദി അറിയിച്ചു. ജാഥാ മാനേജരും എൽ.ഡി.എഫ് ഒല്ലൂർ മണ്ഡലം സെക്രട്ടറിയുമായ എം.എസ്. പ്രദീപ്കുമാർ, ടി. പ്രദീപ് കുമാർ, പി.ഡി. റെജി, അജിത വിജയൻ, വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർ സംസാരിച്ചു. ജോസ് മുതുകാട്ടിൽ, ഷിജു കീടായി, സി.വി. ജോസുട്ടി, ഷാജൻ ജോസ്, നിഷാദ് അമ്പലത്ത്, പി.എസ്. വിനയൻ, കെ.വി. സജു, എം.കെ. ഗോപാലകൃഷ്ണൻ, സാവിത്രി സദാനന്ദൻ, സിനി പ്രദീപ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥ പൂച്ചട്ടി സെന്ററിൽ സമാപിച്ചു.