എം.കെ. ശ്രീധരൻ

Friday 20 February 2026 11:47 PM IST

തിരുവല്ല: ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണ സഭയുടെ മുൻ കേന്ദ്രകമ്മിറ്റി അംഗം ആഞ്ഞിലിത്താനം മുളക്കുടി ശിവധാരയിൽ എം.കെ. ശ്രീധരൻ (എസ്.ബി.ഐ മുംബയ് റിട്ട. ചീഫ് മാനേജർ -78) നിര്യാതനായി. സംസ്‌കാരം നാളെ 2ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി. യോഗം 784 -ാം ആഞ്ഞിലിത്താനം ശാഖയുടെ മുൻ പ്രസിഡന്റാണ്. ഭാര്യ: വിലാസിനി ശ്രീധരൻ കാവുംഭാഗം കൊച്ചുതുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: ആശ ലാലാജി (അദ്ധ്യാപിക, പ്ലാസിഡ് വിദ്യാവിഹാർ, ചെത്തിപ്പുഴ), അജിത് ശ്രീധരൻ (കേപ് ജെമിനി, ബംഗളുരു) മരുമക്കൾ: ലാലാജി കരിങ്കുറ്റിക്കൽ തേക്കുതോട് (ഡി.ടി.ഡി.സി, പായിപ്പാട്),സ്വപ്ന അജിത് (ഐ.ബി.എം ബംഗളുരു).