എൻ.എച്ച്-കളത്തിൽ സുബ്രഹ്മണ്യക്ഷേത്രം റോഡ് പുനർനിർമാണം
Saturday 21 February 2026 12:02 AM IST
അരൂർ: ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.എച്ച്-കളത്തിൽ സുബ്രഹ്മണ്യക്ഷേത്രം റോഡിന്റെ പുനർനിർമാണത്തിന് തുടക്കമായി. എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി വിജയാംബിക വില്ലേജ് ഓഫീസ് റോഡിന്റെ നിർമാണവും അടുത്തിടെ ആരംഭിച്ചിരുന്നു. എൻ.എച്ച്-കളത്തിൽ നിന്നാരംഭിക്കുന്ന സുബ്രഹ്മണ്യക്ഷേത്രം റോഡിന്റെ തുടക്കഭാഗത്ത് നിർമാണത്തിന് തടസമായിരുന്ന പ്രശ്നങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.പുഷ്പന്റെയും വാർഡ് അംഗം കെ.എ.ജോളിയുടെയും നേതൃത്വത്തിൽ പരിഹരിച്ചതോടെയാണ് നിർമാണം പുരോഗമിച്ചത്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുചക്രവാഹനങ്ങൾ ഒഴികെയുള്ള മറ്റ് വാഹനങ്ങൾക്ക് ഇതുവഴിതാത്ക്കാലിക നിയന്ത്രണമുണ്ട്.