ആഹ്ലാദ പ്രകടനവും മധുരപലഹാര വിതരണവും

Saturday 21 February 2026 12:02 AM IST

തുറവൂർ: കെ.എസ്.ടി.എ തുറവൂർ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദ ദിനാചരണം ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.സൽജ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ടി. ജെ. വിനോദ് അധ്യക്ഷത വഹിച്ചു. സബ് ജില്ലാ സെക്രട്ടറി കെ. കെ. അജയൻ സ്വാഗതം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. തിലകൻ, ജില്ലാ കമ്മിറ്റിയംഗം വി. ആർ. ഗിരീഷ്, സബ് ജില്ലാ ട്രഷറർ പി. പ്രജീന, ഭാരവാഹികളായ പി. ദിനൂപ്, ആർ. പ്രശാന്ത്, എം. കെ. മാലിനി, സുനമ്മ പ്രമോദ് എന്നിവർ പ്രസംഗിച്ചു.