നാമനിർദ്ദേശം ക്ഷണിച്ചു

Saturday 21 February 2026 12:03 AM IST

അമ്പലപ്പുഴ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് 2014 മുതൽ തുടർച്ചയായി നൽകി വരുന്ന ജെ.സി.ഐ പുന്നപ്രയുടെ “സ്ത്രീ ശക്തി” പുരസ്‌കാരത്തിനായി 2026 ലെ നാമനിർദ്ദേശം ക്ഷണിച്ചു. പുരസ്‌കാരത്തിനായി വ്യക്തികൾക്കോ സംഘടനകൾക്കോ പേരുകൾ നിർദ്ദേശിക്കാം. നാമനിർദ്ദേശങ്ങൾ 25ന് മുമ്പ് അവാർഡ് നിർണയ സമിതി ചെയർമാൻ അഡ്വ. പ്രദീപ് കൂട്ടാല ഫോൺ:9349422378 എന്ന നമ്പറിൽ എസ്.എം.എസ്/വാട്ട്സ്ആപ്പ് വഴി അയക്കണം. 25,000 രൂപ, പ്രശംസാപത്രം, ശില്പം എന്നിവ അടങ്ങുന്ന പുരസ്‌കാരം ലോക വനിതാ ദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും.