പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് സമ്മേളനം

Saturday 21 February 2026 12:05 AM IST

ആലപ്പുഴ : മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ കൺസഷൻ പുനഃസ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലപ്പുഴ ടൗൺ ബ്ലോക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ് സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. മാസിക അവാർഡ് ലെയ്സൺ ഓഫീസർ മുഹമ്മദ് യൂനൂസ് വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള, ട്രഷറർ എം മുഹമ്മദ് യൂനസ് , വൈസ് പ്രസിഡന്റ് കെ.പി.രാജമ്മ, ബ്ലോക്ക് സെക്രട്ടറി നരേന്ദ്രൻ നായർ,എൻ.സെയ്ഫുദ്ദിൻ , മേഴ്സി ഡയാന മാസിഡോ, എം.കെ ജ്യോതിഷ് കുമാർ, എസ് ശുഭ , പി.കെ വിലാസിനി. ടി.എസ് പ്രദീപ് കുമാർ, എൻ പുഷ്‌കരൻ, കെ.കെ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു