ശുദ്ധീകരിച്ച ജലം സൗജന്യമായി നൽകണം

Saturday 21 February 2026 12:06 AM IST

ആലപ്പുഴ : കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള പമ്പ് ഹൗസ് വഴി ശുദ്ധീകരിച്ച ജലം സൗജന്യമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകൻ കെ.ബി.സാധുജൻ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി. പൈപ്പ് പൊട്ടലും അല്ലാതെയുള്ള തടസ്സങ്ങൾ മൂലവും ശുദ്ധജലത്തിനായി ജനം നെട്ടോട്ടമോടുകയാണ്. സ്വകാര്യ ആർ.ഒ പ്ളാന്റുകൾ വഴി ലിറ്ററിന് ഒരു രൂപ നിരക്കിലാണ് വെള്ളം വാങ്ങുന്നത്.

നഗരസഭയുടെനേതൃത്വത്തിൽ സൗജന്യ നിരക്കിൽ കുടിവെള്ളം വിതരണം ചെയ്തിരുന്ന കേന്ദ്രങ്ങളിൽ ഭൂരിപക്ഷവും ഇപ്പഓൾ അടഞ്ഞു കിടക്കുകയാണ്.