വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്
Saturday 21 February 2026 12:10 AM IST
ആലപ്പുഴ: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കും കൺട്രോൾ റൂമിലേക്കും കോസ്റ്റൽ സ്റ്റേഷനുകളിലേക്കും ഹൈവേ ഡ്യൂട്ടിക്കുമായി അനുവദിച്ച 13 വാഹങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പൊലിസ് മേധാവി എം.പി. മോഹന ചന്ദ്രൻ നിർവഹിച്ചു. 3 മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക് വാഹനങ്ങൾ ഹൈവേ ഡ്യൂട്ടിക്കായും, മൂന്ന് ഫോഴ്‌സ് ഖുർഖ വാഹനങ്ങൾ ആലപ്പുഴ നോർത്ത്, മാരാരിക്കുളം, എടത്വ എന്നീ സ്റ്റേഷനുകളിലേക്കും, അഞ്ച് ബൊലേറോ വാഹനങ്ങൾ കൺട്രോൾ റൂമിലേക്കും, രണ്ട് ബൊലേറോ വാഹനങ്ങൾ തോട്ടപ്പള്ളി, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലേക്കുമാണ് അനുവദിച്ചിട്ടുളള്ത്. ചടങ്ങിൽ അഡീഷണൽ എസ്.പി ജിൽസൻ മാത്യു, ഡി.സി.ആർ.ബി ഡിവൈ.എസ്.പി എം.എസ്. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.