കെ.എൻ.നെഹ്റുവിനെ പുറത്താക്കണം: വിജയ്
ചെന്നൈ: അഴിമതി ആരോപനം നേരിടുന്ന മന്ത്രി കെ.എൻ.നെഹ്‌റുവിനെ മന്ത്രിസഭയിൽ നിന്നും പുറക്കാക്കണമെന്ന് ടി.വി.കെ അദ്ധ്യക്ഷൻ വിജയ്. മന്ത്രി കെ.എൻ.നെഹ്റുവിനെതിരെ ഹൈക്കോടതി വിധി വന്നതിനു ശേഷമായിരുന്നു വിജയ്‌യുടെ പ്രതികരണം.
അഴിമതിക്കാരായ ഡി.എം.കെ സർക്കാരിനെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലൂടെ പുറത്താക്കാനും അത് കൂക്കിവിളിച്ചുകൊണ്ട് ആഘോഷിക്കാനും തമിഴ്നാട്ടിലെ ജനം കാത്തിരിക്കുകയാണെന്ന്
2026 ലെ തിരഞ്ഞെടുപ്പിൽ ഒരിക്കലും വിജയിക്കില്ലെന്ന് അറിയാമായിരുന്നിട്ടും, തിരഞ്ഞെടുപ്പിനായി ചില തന്ത്രങ്ങളും സഖ്യങ്ങളും നടത്താൻ മാത്രം താൽപ്പര്യമുള്ള ഡി.എം.കെ സർക്കാരിനെ ഹൈക്കോടതി വിറപ്പിച്ചു.
അഴിമതിക്കാരനായ സ്റ്റാലിൻ സർക്കാരിന് മായ്ക്കാൻ കഴിയാത്ത ഏറ്റവും വലിയ അപമാനങ്ങളിൽ ഒന്നാണിത്.
ടാസ്മാക്കിൽ ഇതിനകം 1000 കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. ഇപ്പോൾ മുനിസിപ്പൽ വകുപ്പിൽ 1020 കോടിയുടെ അഴിമതിയുണ്ടെന്നും വിജയ്‌യുടെ പ്രസ്താവനയിൽ പറയുന്നു.