പി.തമ്പാൻ
Saturday 21 February 2026 4:06 PM IST
മാവുങ്കാൽ: രാഷ്ട്രീയ സ്വയംസേവ സംഘത്തിന്റെ സജീവ പ്രവർത്തകൻ പള്ളോട്ടെ പി തമ്പാൻ (പമ്പിലെ തമ്പാൻ -73) നിര്യാതനായി. അടിയന്തരാവസ്ഥ കാലത്ത് കണ്ണൂരിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് മൂന്നുമാസക്കാലം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വയംസേവ സംഘം മണ്ഡലം കാര്യവാഹ്, ഘോഷ് വദകൻ, ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം, സേവാഭാരതി, സാക്ഷമ തുടങ്ങിയ സംഘടനകളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്. മാവുങ്കാൽ പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: സുമംഗല. മകൻ: നന്ദന സാഗർ. സഹോദരങ്ങൾ: ഓമന, ശശികല (നീലേശ്വരം), അശോകൻ (ഓട്ടോ ഡ്രൈവർ), പി. ലത, അനന്തൻ, വിക്രമൻ, പരേതനായ രവീന്ദ്രൻ.