അക്ഷയ സംരംഭകരാകാൻ ഇപ്പോൾ അവസരം; അവസാന തീയതി മാർച്ച് ഏഴ്, ഇതെല്ലാമാണ് യോഗ്യത

Saturday 21 February 2026 4:27 PM IST

തിരുവനന്തപുരം: അക്ഷയ സംരംഭകരാകാൻ ഇപ്പോൾ അവസരം. ജില്ലയിൽ 85 ലൊക്കേഷനുകളിലേക്കാണ് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തിൽ 74 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ അഞ്ച്, പട്ടികവർഗ വിഭാഗത്തിലേക്ക് ആറ് ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.പ്രായപരിധി 18-50 വയസ്. എല്ലാ വിഭാഗക്കാർക്കും പ്രായപരിധി ബാധകമാണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അടിസ്ഥാന യോഗ്യത: പ്ലസ് ടു. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതയുള്ളവർക്കും വനിത, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും, സ്വന്തം / വാടക മുറി സൗകര്യമുള്ളവർക്കും വെയിറ്റേജ് ലഭിക്കും. പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനുകൾ സംവരണം ചെയ്തിട്ടുണ്ട്. 750 രൂപ ഫീസ് സഹിതം https://lbsedp.lbscentre.in/akshaya26 എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0471 2560311, 312, 9400923669 എന്നീ നമ്പറുകളിലോ lbscentre@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

മറ്റു വിവരങ്ങൾക്ക് അക്ഷയ ജില്ലാ ഓഫീസിന്റെ 0471-2334070, 0471-2334080 എന്നീ നമ്പറുകളിലോ, adpotvm.akshaya@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. മാർച്ച് ഏഴുവരെ അപേക്ഷ സമർപ്പിക്കാം. .