വൈക്കം നഗരസഭ വികസന സെമിനാർ

Sunday 22 February 2026 12:36 AM IST

വൈക്കം : വൈക്കം നഗരസഭ വികസന സെമിനാർ സത്യഗ്രഹ സ്മാരക ഹാളിൽ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സ്​റ്റാൻഡിംഗ് കമ്മി​റ്റി ഭാരവാഹികളായ ബി.രാജശേഖരൻ, ഗീതാ പുരുഷൻ, സോണി സണ്ണി, കെ.ബി.ഗിരിജ കുമാരി, ഡി.രഞ്ജിത് കുമാർ, മുൻ വൈസ് ചെയർമാൻ പി.ടി.സുഭാഷ് എന്നിവർ പ്രസംഗിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ ലഘൂകരണം, വനിതാ വികസനം, പട്ടികജാതി വികസനം, പാർപ്പിടം, കുടിവെള്ളം, സാമൂഹ്യനീതി, ശുചിത്വം മാലിന്യസംസ്‌ക്കരണം വിഷയങ്ങൾ ചർച്ചയായി.