സൗജന്യ ഡെന്റൽ ചികിത്സാ ക്യാമ്പ്
Sunday 22 February 2026 12:36 AM IST
വൈക്കം : വെച്ചൂർ തണൽ സ്വയംസഹായ സംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയം ഗവ.ഡെന്റൽ കോളേജ് പൊതുജനാരോഗ്യ വിഭാഗത്തിന്റെ സൗജന്യ ക്യാമ്പ് നടത്തി. ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടത്തിയ ക്യാമ്പ് വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡന്റ് ടി.ജി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ജയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.അഭിലാഷ്, മെഡിക്കൽ ഓഫീസർ ഡോ: കെ.ബി.ഷാഹുൽ, അസി.പ്രൊഫസർ ഡോ.ബിന്ദു ബി.ഭാസ്‌കർ, പി.കെ.വിപിനൻ, കെ.എസ്.സുരേഷ് കുമാർ, എൻ.അഭിഷേക് എന്നിവർ പ്രസംഗിച്ചു.