ബർക്കുമൻസ് അവാർഡ്
Sunday 22 February 2026 12:36 AM IST
ചങ്ങനാശേരി : കേരളത്തിലെ മികച്ച കോളേജ് അദ്ധ്യാപകന് എസ്.ബി കോളേജ് അലുമ്‌നി അസോസിയേഷൻ കുവൈത്ത് ചാപ്ടർ ഏർപ്പെടുത്തിയ ബർക്കുമൻസ് അവാർഡ് പാലാ സെന്റ് തോമസ് കോളേജ് ഫിസിക്‌സ് വിഭാഗം മേധാവി ഡോ.ജിൻസൺ പി.ജോസഫിന് സമ്മാനിച്ചു. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തി. തിരുവനന്തപുരം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ.എൻ.വി ചലപതി റാവു മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പ്രൊഫ.ഡോ.റ്റെഡി സി.കാഞ്ഞൂപ്പറമ്പിൽ, ഡോ.മാർട്ടിൻ ജെ.ബാബു, ഡോ. ജിൻസൻ പി.ജോസഫ്, സ്‌കറിയ ചെറിയാൻ എന്നിവർ പങ്കെടുത്തു.