കെ.എസ്.എസ്.പി.എ പ്രതിഷേധ യോഗം

Sunday 22 February 2026 12:37 AM IST

ചങ്ങനാശ്ശേരി : പുതുയുഗ യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സെൻട്രൽ ജംഗ്ഷനിൽ സ്ഥാപിച്ച ഫ്ലക്‌സ് ബോർഡ് നശിപ്പിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് കെ.എസ്.എസ്.പി.എ. പ്രതിഷേധയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്.സലീം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.അലിറാവുത്തർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ജെ.ആന്റണി, പി.ടി. തോമസ്, ബേബി ഡാനിയൽ, അൻസാരി ബാപ്പു, പി.പി.സേവ്യർ, കെ.എ.പാപ്പച്ചൻ, ടി.എസ് ഉണ്ണിക്കൃഷ്ണൻ നായർ, പി.സുരേഷ്, ടോമി ജോസഫ്, പുഷ്പ ടി.ആർ, പരിമൾ ആന്റണി എന്നിവർ പ്രസംഗിച്ചു.