സെയ്തുമുഹമ്മദ് അനുസ്മരണം
Sunday 22 February 2026 12:38 AM IST
ചങ്ങനാശേരി: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, സി.പി.എം ചങ്ങനാശേരി ഏരിയ സെക്രട്ടറിയും വിവിധ വർഗ ബഹുജന സംഘടനാ നേതാവുമായിരുന്ന പി.എ സെയ്തു മുഹദിന്റെ 32-ാമത് അനുസ്മരണ സമ്മേളനം നടന്നു. വി.ആർ.ബി ഭവനിൽ ചേർന്ന അനുസ്മണ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൃഷ്ണകുമാരി രാജശേഖരൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി.എ നിസാർ, ടി.പി അജികുമാർ എന്നിവർ പങ്കെടുത്തു.