ഇൻട്രാ ഓറൽ സ്‌കാനർ ഉദ്ഘാടനം

Sunday 22 February 2026 12:07 AM IST

കോട്ടയം : കോട്ടയം ഗവ.ഡെന്റൽ കോളേജിലെ ഓർത്തോഡോണ്ടിക്‌സ് വിഭാഗത്തിന് അനുവദിച്ച ഇൻട്രാ ഓറൽ സ്‌കാനറിന്റെ പ്രവർത്തനോദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് സ്‌കാനർ വാങ്ങിയത്. ആറ് ലക്ഷം രൂപ വിലയുള്ള ഇൻട്രാ ഓറൽ സ്‌കാനർ ഡിജിറ്റൽ ഡെന്റിസ്ട്രിയിലേക്കുള്ള ഡെന്റൽ കോളേജിന്റെ മാറ്റത്തിന് സഹായകമാകും. ദന്ത ചികിത്സക്കായി പല്ലുകളുടെ അളവെടുക്കുന്ന പരമ്പരാഗത രീതിയിൽ നിന്ന് മാറി ഡിജിറ്റൽ ഇംപ്രഷനിലേക്ക് മാറുന്നത് കൂടുതൽ രോഗീ സൗഹൃദമായ ചികിത്സയ്ക്കും ഗവേഷണത്തിനും ഉപകരിക്കും.