ഒരു കൊറിയൻ കുട്ടിക്കഥ

Sunday 22 February 2026 12:35 AM IST

കിം​ ​ജോം​ഗ് ​ഉ​ൻ.​ ​ലോ​ക​ത്തെ​ ​ഏ​റ്റ​വും​ ​പ്രാ​യം​ ​കു​റ​ഞ്ഞ​ ​ഏ​കാ​ധി​പ​തി.​ ​ഇ​ന്നും​ ​പ​രി​മി​ത​മാ​യ​ ​അ​റി​വേ​ ​ഉ​ത്ത​ര​ ​കൊ​റി​യ​ ​ഭ​രി​ക്കു​ന്ന,​ 42​ ​-​ 43​ ​വ​യ​സു​കാ​ര​നാ​യ​ ​കി​മ്മി​നെ​ക്കു​റി​ച്ച് ​ലോ​ക​ത്തി​നു​ള്ളൂ​!​ ​കി​മ്മി​ന്റെ​ ​ജീ​വി​ത​ത്തെ​യും​ ​ഭ​ര​ണ​ത്തെ​യു​മൊ​ക്കെ​ ​പ​റ്റി​ ​നി​ര​വ​ധി​ ​അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് ​പ്ര​ചാ​ര​ത്തി​ലു​ള്ള​ത്.​ ​ അ​യ​ൽ​രാ​ജ്യ​മാ​യ​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​യി​ലെ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ഏ​ജ​ൻ​സി​യാ​ണ് ​പ​ല​പ്പോ​ഴും​ ​കി​മ്മു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വാ​ർ​ത്ത​ക​ൾ​ ​പു​റം​ലോ​ക​ത്തെ​ ​അ​റി​യി​ക്കു​ന്ന​ത്.​ ​അ​ത്ത​ര​ത്തി​ൽ​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​യു​ടെ​ ​നാ​ഷ​ണ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​സ​ർ​വീ​സ് ​അ​ടു​ത്തി​ടെ​ ​ഒ​രു​ ​വി​വ​രം​ ​പു​റ​ത്തു​വി​ട്ടു​:​ ​ഏ​ക​ദേ​ശം​ 13​ ​-​ 15​ ​വ​യ​സു​ള്ള​ ​മ​ക​ൾ​ ​'​ജൂ​ ​ഏ​"​യെ​ ​ത​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​കിം​ ​തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു! വ​ർ​ക്കേ​ഴ്സ് ​പാ​ർ​ട്ടി​ ​ഒ​ഫ് ​കൊ​റി​യ​യു​ടെ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​കിം​ ​ഇ​ക്കാ​ര്യം​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നും​ ​സം​സാ​ര​മു​ണ്ട്.​ ​മി​സൈ​ൽ​ ​വി​ക്ഷേ​പ​ണം​ ​മു​ത​ൽ​ ​സൈ​നി​ക​രെ​ ​ആ​ദ​രി​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​വ​രെ​ ​കി​മ്മി​നൊ​പ്പം​ ​ഇ​പ്പോ​ൾ​ ​'​ജൂ​ ​ഏ​"​യും​ ​ഉ​ണ്ടാ​കാ​റു​ണ്ട്.​ ​ഏ​കാ​ധി​പ​തി​യാ​യ​ ​അ​ച്ഛ​ന്റെ​ ​പാ​ര​മ്പ​ര്യം,​​​ ​ക​ളി​പ്രാ​യം​ ​വി​ടാ​ത്ത​ ​ഈ​ ​മ​ക​ൾ​ ​പി​ന്തു​ട​രു​മോ​ ​എ​ന്നാ​ണ് ​ലോ​കം​ ​ഉ​റ്റു​നോ​ക്കു​ന്ന​ത്.​ ​പ​ക്ഷേ,​ ​അ​ധി​കാ​ര​ക്ക​സേ​ര​യി​ലേ​ക്കു​ള്ള​ ​'​ജൂ​ ​ഏ​"​യു​ടെ​ ​യാ​ത്ര​ ​അ​ത്ര​ ​എ​ളു​പ്പ​മാ​യേ​ക്കി​ല്ലെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ. കി​മ്മി​ന്റെ​ ​ശ​ക്തി​ ​ക്ഷ​യി​ച്ചാ​ലോ,​ ​കി​മ്മി​ന് ​എ​ന്തെ​ങ്കി​ലും​ ​അ​പാ​യം​ ​സം​ഭ​വി​ച്ചാ​ലോ​ ​'​ജൂ​ ​ഏ​"​യെ​ ​വെ​ട്ടി​മാ​റ്റി​ ​രാ​ജ്യ​ത്തി​ന്റെ​ ​ഭ​ര​ണം​ ​പി​ടി​ച്ചെ​ടു​ക്കാ​ൻ​ ​ശേ​ഷി​യു​ള്ള​ ​മ​റ്റൊ​ൾ​ ​കു​ടും​ബ​ത്തി​ൽ​ത്ത​ന്നെ​യു​ണ്ട്!​ ​നി​ല​വി​ൽ,​​​ ​കി​മ്മി​നു​ ​ശേ​ഷം​ ​ഉ​ത്ത​ര​ ​കൊ​റി​യ​യി​ലെ​ ​ഏ​റ്റ​വും​ ​ക​രു​ത്തു​റ്റ​ ​നേ​താ​വാ​യ​ ​മു​പ്പ​ത്തി​യെ​ട്ടു​കാ​രി​ ​കിം​ ​യോ​ ​ജോം​ഗാ​ണ് ​അ​ത്-​കി​മ്മി​ന്റ​ ​സ്വ​ന്തം​ ​സ​ഹോ​ദ​രി.

കൊ​റി​യ​ ​എ​ന്ന കു​ടും​ബ​സ്വ​ത്ത്

ഏ​ഴ് ​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി​ ​ഉ​ത്ത​ര​ ​കൊ​റി​യ​ ​ഭ​രി​ക്കു​ന്ന​ത് ​കി​മ്മി​ന്റെ​ ​കു​ടും​ബ​മാ​ണ്.​ ​ഉ​ത്ത​ര​ ​കൊ​റി​യ​ക്കാ​രു​ടെ​ ​'​ദൈ​വ​മാ​ണ്"​ ​മു​ൻ​ ​ഭ​ര​ണാ​ധി​കാ​രി​യും​ ​കിം​ ​ജോം​ഗ് ​ഉ​ന്നി​ന്റെ​ ​പി​താ​വു​മാ​യ​ ​കിം​ ​ജോം​ഗ് ​ഇ​ൽ.​ 2011​ ​ഡി​സം​ബ​ർ​ 17​-​ന്,​ ​കിം​ ​ജോം​ഗ് ​ഇ​ൽ​ ​മ​ര​ണ​മ​ട​ഞ്ഞ് ​ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ​ത്ത​ന്നെ​ ​മ​ക​നാ​യ​ ​കിം​ ​ജോം​ഗ് ​ഉ​ൻ​ ​വ​ർ​ക്കേ​ഴ്‌​സ്‌​ ​പാ​ർ​ട്ടി​ ​ഒ​ഫ് ​കൊ​റി​യ​യു​ടെ​യും​ ​രാ​ജ്യ​ത്തി​ന്റെ​യും​ ​സൈ​ന്യ​ത്തി​ന്റെ​യും​ ​ഏ​കാ​ധി​പ​തി​യാ​യി​ ​നി​യ​മി​ക്ക​പ്പെ​ട്ടു.​ ​ഉ​ത്ത​ര​കൊ​റി​യ​യു​ടെ​ ​പി​താ​വ് ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​കിം​ ​ഇ​ൽ​ ​സൂം​ഗ്,​ ​കിം​ ​ജോം​ഗ് ​ഉ​ന്നി​ന്റെ​ ​മു​ത്ത​ച്ഛ​നാ​ണ്. കിം​ ​ജോം​ഗ് ​ഇ​ല്ലി​ന്റെ​യും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മൂ​ന്നാം​ ​ഭാ​ര്യ​യാ​യ​ ​കോ​ ​യം​ഗ് ​ഹ്യൂ​യി​യു​ടെ​യും​ ​മൂ​ന്ന് ​മ​ക്ക​ളി​ൽ​ ​ര​ണ്ടാ​മ​ത്തെ​യാ​ളാ​യ​ ​കിം,​ ​ചെ​റു​പ്പ​ത്തി​ൽ​ ​പൊ​തു​വെ​ ​അ​ന്ത​ർ​മു​ഖ​നും​ ​ഒ​റ്റ​പ്പെ​ട്ടു​ ​ന​ട​ക്കു​ന്ന​യാ​ളു​മാ​യി​രു​ന്നു.​ ​ഇ​യാ​ളെ​പ്പ​റ്റി​ ​ലോ​ക​ത്തി​ന് ​അ​റി​യാ​വു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​ഇ​തൊ​ക്കെ​ ​മാ​ത്ര​മാ​ണ്.​ ​പി​താ​വി​ന്റെ​ ​അ​തേ​ ​ഛാ​യ​യാ​ണ് ​കിം​ ​ജോം​ഗ് ​ഉ​ന്നി​ന്.​ ​ഈ​ ​സാ​മ്യ​ത​യാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​ഉ​ത്ത​ര​കൊ​റി​യ​യു​ടെ​ ​അ​ന​ന്ത​രാ​വ​കാ​ശി​യാ​ക്കി​യ​തെ​ന്ന് ​ചി​ല​ർ​ ​പ​റ​യു​ന്നു. റി​ ​-​ ​സോ​ൽ​ ​ജു​വാ​ണ് ​കി​മ്മി​ന്റെ​ ​ഭാ​ര്യ.​ ​ഇ​വ​ർ​ ​എ​ന്നാ​ണ് ​വി​വാ​ഹി​ത​രാ​യ​തെ​ന്നു​ ​പോ​ലും​ ​ലോ​ക​ത്തി​ന് ​കൃ​ത്യ​മാ​യി​ ​അ​റി​യി​ല്ല.​ 2009​-​ ​ലാ​യി​രു​ന്നു​വെ​ന്ന് ​ചി​ല​ ​പ്രാ​ദേ​ശി​ക​ ​ദി​ന​പ​ത്ര​ങ്ങ​ൾ​ ​പ​റ​യു​ന്നു​ണ്ട്.​ ​കി​മ്മി​നും​ ​റി​ ​-​ ​സോ​ൽ​ ​ജു​വി​നും​ ​മൂ​ന്ന് ​മ​ക്ക​ളു​ണ്ടെ​ന്നും,​​​ ​അ​തി​ൽ​ ​ര​ണ്ടാ​മ​ത്തെ​യാ​ളാ​ണ് ​'​ജൂ​ ​ഏ​"​ ​എ​ന്നു​മാ​ണ് ​ക​രു​ത​പ്പെ​ടു​ന്ന​ത്.​ ​ജൂ​വി​ന് ​മൂ​ത്ത​ ​സ​ഹോ​ദ​ര​നും​ ​ഇ​ള​യ​ ​സ​ഹോ​ദ​രി​യു​മു​ണ്ട​ത്രെ.​ ​അ​പ്പോ​ൾ​ ​ഉ​യ​രു​ന്ന​ ​ഒ​രു​ ​ചോ​ദ്യ​മു​ണ്ട്-​ ​എ​ന്തു​കൊ​ണ്ട് ​മ​ക​നെ​ ​കിം​ ​പി​ൻ​ഗാ​മി​യാ​യി​ ​തി​ര​ഞ്ഞെ​ടു​ത്തി​ല്ല?

പേ​രു​ ​പോ​ലും പ​ര​മ​ര​ഹ​സ്യം

ഉ​ത്ത​ര​ ​കൊ​റി​യ​യി​ലും​ ​കിം​ ​കു​ടും​ബ​ത്തി​നു​ള്ളി​ലും​ ​ന​ട​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​അ​തീ​വ​ ​ര​ഹ​സ്യ​മാ​ണ്.​ ​'​ജൂ​ ​ഏ​"​യു​ടെ​ ​പേ​ര് ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​അ​തു​ത​ന്നെ​യാ​ണോ​ ​എ​ന്നു​ ​പോ​ലും​ ​വ്യ​ക്ത​മ​ല്ല.​ ​കി​മ്മി​നൊ​പ്പ​മു​ള്ള​ ​മ​ക​ളു​ടെ​ ​ചി​ത്ര​ങ്ങ​ൾ​ ​ഉ​ത്ത​ര​ ​കൊ​റി​യ​ൻ​ ​വാ​ർ​ത്താ​ ​ഏ​ജ​ൻ​സി​ ​പു​റ​ത്തു​വി​ടു​മെ​ങ്കി​ലും,​ ​കു​ട്ടി​യു​ടെ​ ​പേ​ര് ​ഇ​തു​വ​രെ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കി​മ്മി​ന് ​ബാ​സ്‌​ക​റ്റ്ബോ​ളി​നോ​ട് ​ഒ​രു​ ​പ്ര​ത്യേ​ക​ ​ക​മ്പ​മാ​ണ​ത്രെ.​ 2013​-​ൽ​ ​അ​മേ​രി​ക്ക​ൻ​ ​മു​ൻ​ ​ബാ​സ്‌​ക്ക​റ്റ് ​ബോ​ൾ​ ​താ​രം​ ​ഡെ​ന്നി​സ് ​റോ​ഡ്‌​മാ​ൻ​ ​ഉ​ത്ത​ര​ ​കൊ​റി​യ​ ​സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.​ ​അ​ദ്ദേ​ഹ​മാ​ണ് ​കി​മ്മി​ന് ​'​ജൂ​ ​ഏ​"​ ​എ​ന്നൊ​രു​ ​മ​ക​ളു​ണ്ടെ​ന്ന് ​പു​റം​ലോ​ക​ത്തെ​ ​അ​റി​യി​ച്ച​ത്.​ ​'​ജൂ​ ​ഏ​"​യു​ടെ​ ​ചി​ത്രം​ ​ആ​ദ്യ​മാ​യി​ ​പു​റ​ത്തു​വ​ന്ന​ത് 2022​-​ലാ​ണ്.​ ​കി​മ്മി​നും​ ​ഭാ​ര്യ​ ​റി​ ​-​ ​സോ​ൽ​ ​ജൂ​വി​നും​ ​ഒ​പ്പം​ ​'​ജൂ​ ​ഏ​"​ ​ബാ​ലി​സ്റ്റി​ക് ​മി​സൈ​ൽ​ ​വി​ക്ഷേ​പ​ണം​ ​കാ​ണു​ന്ന​തി​ന്റെ​ ​ചി​ത്ര​മാ​യി​രു​ന്നു​ ​അ​ത്. ഏ​താ​യാ​ലും​ ​ക​ളി​ച്ചു​ ​ന​ട​ക്കേ​ണ്ട​ ​പ്രാ​യ​ത്തി​ൽ​ ​ഒ​രു​ ​രാ​ജ്യ​ത്തെ​ ​ന​യി​ക്കാ​നു​ള്ള​ ​ക​ഠി​ന​മാ​യ​ ​പ​രി​ശീ​ല​ന​മാ​ണ​ത്രേ​ ​'​ജൂ​ ​ഏ​"​യ്ക്ക് ​ന​ൽ​കി​വ​രു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​റി​ൽ​ ​കിം​ ​ചൈ​ന​ ​സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ​ ​ഒ​പ്പം​ ​'​ജൂ​ ​ഏ​"​യും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ബീ​ജിം​ഗി​ൽ​ ​ന​ട​ന്ന​ ​വ​മ്പ​ൻ​ ​വി​ജ​യ​ദി​ന​ ​മി​ലി​ട്ട​റി​ ​പ​രേ​ഡി​ൽ​ ​ചൈ​നീ​സ് ​പ്ര​സി​ഡ​ന്റ് ​ഷീ​ ​ജി​ൻ​പിം​ഗ്,​​​ ​റ​ഷ്യ​ൻ​ ​പ്ര​സി​ഡ​ന്റ് ​വ്ലാ​ഡി​മി​ർ​ ​പു​ട്ടി​ൻ​ ​അ​ട​ക്ക​മു​ള്ള​ ​നേ​താ​ക്ക​ൾ​ക്കൊ​പ്പം​ ​കിം​ ​വേ​ദി​ ​പ​ങ്കി​ട്ടു.​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​ന്നി​ലേ​റെ​ ​വി​ദേ​ശ​ ​രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രു​മാ​യി​ ​കിം​ ​വേ​ദി​ ​പ​ങ്കി​ട്ട​ത്.​ ​കി​മ്മി​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​'​ജൂ​ ​ഏ​"​എ​ത്തു​മെ​ന്ന​ ​അ​ഭ്യൂ​ഹം​ ​അ​ന്ന​ത്തോ​ടെ​ ​ശ​ക്ത​മാ​യി. അ​മ്മാ​യി​ ​എ​ന്ന അ​പ​ക​ട​കാ​രി

കിം​ ​ജോം​ഗ് ​ഉ​ൻ​ ​ഇ​ട​യ്ക്ക് ​പൊ​തു​വേ​ദി​ക​ളി​ൽ​ ​നി​ന്ന് ​അ​പ്ര​ത്യ​ക്ഷ​മാ​കാ​റു​ണ്ട്.​ ​ഇ​ത് ​പ​ല​ത​ര​ത്തി​ലു​ള്ള​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ​വ​ഴി​വ​യ്ക്കു​ന്ന​തും​ ​പ​തി​വാ​ണ്.​ ​കി​മ്മി​ന്റെ​ ​ആ​രോ​ഗ്യ​നി​ല​ ​ലോ​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലെ​ ​ച​ർ​ച്ചാ​ ​വി​ഷ​യ​മാ​ണ്.​ ​കിം​ ​മ​ര​ണ​ത്തി​ന്റെ​ ​വ​ക്കി​ലാ​ണെ​ന്നു​ ​വ​രെ​ ​ഒ​രി​ക്ക​ൽ​ ​അ​മേ​രി​ക്ക​ൻ​ ​ഏ​ജ​ൻ​സി​ക​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ക​യു​ണ്ടാ​യി.​ ​കി​മ്മി​ന് ​ഹൃ​ദ​യ​ ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ന്നി​രു​ന്നു​വെ​ന്ന​ ​വാ​ദ​വും​ ​നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഒ​രു​പ​ക്ഷേ,​ ​കി​മ്മി​ന് ​പെ​ട്ടെ​ന്ന് ​എ​ന്തെ​ങ്കി​ലും​ ​ആ​പ​ത്ത് ​സം​ഭ​വി​ച്ചാ​ലോ,​ ​അ​ധി​കാ​ര​ത്തി​ൽ​ ​നി​ന്ന് ​മാ​റി​നി​ൽ​ക്കേ​ണ്ട​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലോ​ ​ആ​രാ​യി​രി​ക്കും​ ​ഉ​ത്ത​ര​ ​കൊ​റി​യ​യെ​ ​ന​യി​ക്കു​ക​?​ ​കൗ​മാ​ര​ക്കാ​രി​യാ​യ​ ​'​ജൂ​ ​ഏ​"​യു​ടെ​ ​കൈ​ക​ളി​ലേ​ക്ക് ​രാ​ജ്യ​ത്തെ​ ​ഏ​ല്പി​ക്കാ​നാ​വി​ല്ല​ല്ലോ.​ ​കി​മ്മി​ന്റെ​ ​കു​ടും​ബ​ത്തി​ൽ​ ​ത​ന്നെ​യു​ള്ള​ ​ഒ​രാ​ളു​ടെ​ ​കൈ​ക​ളി​ലേ​ക്കാ​യി​രി​ക്കും​ ​ഏ​താ​യാ​ലും​ ​അ​ധി​കാ​രം​ ​എ​ത്തു​ക​;​ ​കി​മ്മി​ന്റെ​ ​ഇ​ള​യ​ ​സ​ഹോ​ദ​രി​യാ​യ​ ​കിം​ ​യോ​ ​ജോം​ഗ് ​ആ​ണ് ​അ​ത്. കി​മ്മി​ന്റെ​ ​ഉ​പ​ദേ​ശ​ക​രി​ൽ​ ​ഒ​രാ​ളാ​ണ് ​കിം​ ​യോ​ ​ജോം​ഗ്.​ ​വ​ർ​ക്കേ​ഴ്സ് ​പാ​ർ​ട്ടി​ ​ഒ​ഫ് ​കൊ​റി​യ​യി​ൽ​ ​ഉ​ന്ന​ത​ ​പ​ദ​വി​ക​ൾ​ ​വ​ഹി​ക്കു​ന്ന​ ​ഇ​വ​ർ​ക്ക് ​പാ​ർ​ട്ടി​യി​ലും​ ​സൈ​ന്യ​ത്തി​ലും​ ​ശ​ക്ത​മാ​യ​ ​സ്വാ​ധീ​ന​മു​ണ്ട്.​ ​കി​മ്മി​നേ​ക്കാ​ൾ​ ​അ​പ​ക​ട​കാ​രി​യാ​ണ് ​സ​ഹോ​ദ​രി​ ​എ​ന്നാ​ണ് ​കേ​ൾ​ക്കു​ന്ന​ത്.​ ​ആ​ദ്യ​മൊ​ന്നും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ ​മു​ന്നി​ലെ​ത്താ​തി​രു​ന്ന​ ​യോ​ ​ജോം​ഗ്,​ ​ക​ഴി​ഞ്ഞ​ ​പ​ത്ത് ​വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ​രാ​ഷ്ട്ര​ത്തി​ന്റെ​ ​ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ​ ​സ​ജീ​വ​മാ​യ​ത്. കി​മ്മി​ന്റെ​ ​ത​നി​ ​സ്വ​ഭാ​വം​ ​ത​ന്നെ​യാ​ണ​ത്രെ​ ​യോ​ ​ജോം​ഗി​നും​ ​പ​ക​ർ​ന്നു​ ​കി​ട്ടി​യി​രി​ക്കു​ന്ന​ത്.​ ​കി​മ്മി​ന്റെ​ ​എ​ല്ലാ​ ​നീ​ക്ക​ങ്ങ​ൾ​ക്കു​ ​പി​ന്നി​ലും​ ​യോ​ ​ജോം​ഗി​ന്റെ​ ​ക​ര​ങ്ങ​ളു​ണ്ട്.​ ​ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ​ ​കി​മ്മി​ന്റെ​ ​ഏ​റ്റ​വും​ ​വി​ശ്വ​സ്ത.​ ​ര​ണ്ടു​ ​കു​ട്ടി​ക​ളു​ടെ​ ​അ​മ്മ​യും​ ​വി​ദ്യാ​സ​മ്പ​ന്ന​യു​മാ​യ​ ​യോ​ ​ജോം​ഗ്,​ ​ന​യ​ത​ന്ത്ര​ ​വി​ദ​ഗ്ദ്ധ​ ​കൂ​ടി​യാ​ണ്.​ ​പാ​ശ്ചാ​ത്യ​ ​രാ​ജ്യ​ങ്ങ​ൾ​ക്കും​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​യ്ക്കു​മെ​തി​രെ​ ​മു​ഖ​ത്ത​ടി​ച്ച​തു​ ​പോ​ലെ​ ​പ്ര​കോ​പ​ന​പ​ര​മാ​യ​ ​പ്ര​സ്താ​വ​ന​ക​ൾ​ ​ന​ട​ത്തി​ ​ശ്ര​ദ്ധ​നേ​ടി​യി​ട്ടു​മു​ണ്ട്. കു​ട്ടി​ക്ക​ളി​യ​ല്ല കാ​ര്യ​ങ്ങൾ

'​ജൂ​ ​ഏ​"​യെ​ ​പി​ൻ​ഗാ​മി​യാ​ക്കാ​നു​ള്ള​ ​തീ​രു​മാ​നം,​ ​യോ​ ​ജോം​ഗി​ന് ​അ​ത്ര​ ​ര​സി​ച്ചി​ട്ടു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ​ദ​ക്ഷി​ണ​ ​കൊ​റി​യ​യി​ലെ​ ​സം​സാ​രം.​ ​കി​മ്മി​ന്റെ​ ​അ​ഭാ​വ​മു​ണ്ടാ​യാ​ൽ,​ ​'​ജൂ​ ​ഏ​"​യെ​ ​സ്വ​ന്തം​ ​അ​മ്മാ​യി​ ​(​യോ​ ​ജോം​ഗ്)​​​ ​ത​ന്നെ​ ​ഒ​തു​ക്കി​യേ​ക്കു​മെ​ന്നും​ ​ഒ​രു​ ​സൈ​നി​ക​ ​അ​ട്ടി​മ​റി​ക്ക് ​യോ​ ​ജോം​ഗ് ​മ​ടി​ക്കി​ല്ലെ​ന്നും​ ​പ​റ​യ​പ്പെ​ടു​ന്നു.​ ​പാ​ർ​ട്ടി​യും​ ​സൈ​ന്യ​വും​ ​അ​വ​ർ​ക്കൊ​പ്പം​ ​നി​ൽ​ക്കു​മ​ത്രെ.​ ​യോ​ ​ജോം​ഗി​നെ​ ​മ​റി​ക​ട​ക്കാ​നു​ള്ള​ ​പ​രി​ച​യ​ ​സ​മ്പ​ത്തും​ ​അ​റി​വു​മൊ​ക്കെ​ ​'​ജൂ​ ​ഏ​"​ ​ഇ​നി​യും​ ​ആ​ർ​ജ്ജി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.​ ​അ​തി​നു​ ​മു​ന്നേ​ ​കി​മ്മി​ന് ​എ​ന്തെ​ങ്കി​ലും​ ​സം​ഭ​വി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​കു​ടും​ബ​ത്തി​ൽ​ ​ക​ല​ഹ​മു​ണ്ടാ​കാ​നി​ട​യു​ള്ളൂ. അ​തേ​ ​സ​മ​യം,​ ​യോ​ ​ജോം​ഗി​ന്റെ​ ​സ്വാ​ധീ​നം​ ​കു​റ​യ്ക്കാ​നു​ള്ള​ ​ത​ന്ത്ര​മാ​യാ​ണോ​ ​കിം​ ​മ​ക​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ​എ​ന്നും​ ​ചി​ല​ർ​ ​സം​ശ​യം​ ​ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.​ ​സ്വ​ന്തം​ ​അ​മ്മാ​വ​നെ​യും​ ​സൈ​നി​ക​ ​ത​ല​വ​ന്മാ​രെ​യു​മൊ​ക്കെ​ ​ക്രൂ​ര​മാ​യി​ ​വ​ധി​ച്ച​യാ​ളാ​ണ് ​കിം.​ 2013​-​ലാ​ണ് ​കി​മ്മി​ന്റെ​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ ​അ​മ്മാ​വ​ൻ​ ​ജാം​ഗ് ​സോം​ഗ് ​തേ​ക്കി​ന്റെ​ ​വ​ധ​ശി​ക്ഷ​ ​ഫ​യ​റിം​ഗ് ​സ്ക്വാ​ഡ് ​ന​ട​പ്പാ​ക്കി​യ​ത്.​ ​അ​ഴി​മ​തി,​ ​രാ​ജ്യ​ദ്റോ​ഹം​ ​തു​ട​ങ്ങി​യ​ ​നി​ര​വ​ധി​ ​കു​റ്റ​ങ്ങ​ൾ​ ​ജാം​ഗ് ​സോം​ഗ് ​തേ​ക്കി​നു​ ​മേ​ൽ​ ​ആ​രോ​പി​ക്ക​പ്പെ​ട്ടി​രു​ന്നു.​ ​ ആ​ദ്യ​കാ​ല​ത്ത് ​ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ​ ​കി​മ്മി​ന് ​ഉ​പ​ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കി​യി​രു​ന്ന​ ​തേ​ക്ക്,​​​ ​രാ​ജ്യ​ത്തെ​ ​ശ​ക്ത​നാ​യ​ ​ര​ണ്ടാ​മ​ത്തെ​ ​വ്യ​ക്തി​യെ​ന്നാ​ണ് ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.​ ​ത​ന്റെ​ ​അ​ധി​കാ​രം​ ​കൈ​യ​ട​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നെ​ന്നു​ ​ക​ണ്ടാ​ൽ,​​​ ​എ​ത്ര​ ​അ​ടു​ത്ത​ ​ബ​ന്ധു​വാ​ണെ​ങ്കി​ൽ​ ​പോ​ലും​ ​അ​വ​രെ​ ​ശ​ത്രു​വാ​യി​ക്ക​ണ്ട് ​തു​ര​ത്തു​ന്ന​താ​ണ് ​കി​മ്മി​ന്റെ​ ​ശൈ​ലി​യും​ ​ശീ​ല​വും​!​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ​ ​ഉ​ത്ത​ര​ ​കൊ​റി​യ​യു​ടെ​ ​ആ​ദ്യ​ ​വ​നി​താ​ ​നേ​താ​വാ​കും​ ​'​ജൂ​ ​ഏ.​"​ ​കിം​ ​കു​ടും​ബ​ത്തി​ന്റെ​ ​നാ​ലാം​ ​ത​ല​മു​റ​യി​ൽ​ ​നി​ന്നു​ള്ള​ ​ഭ​ര​ണാ​ധി​കാ​രി​യും.ലോ​ക​ത്തി​നു​ ​മു​ന്നി​ൽ​ ​കിം​ ​ഒ​രു​ ​വി​ചി​ത്ര​ ​മ​നു​ഷ്യ​നാ​ണ്.​ ​കിം​ ​മി​ക്ക​ ​ഫോ​ട്ടോ​ക​ളി​ലും​ ​ചി​രി​ക്കു​ന്ന​തു​ ​കാ​ണാം.​ ഈ​ ​ചി​രി​ക്കു​ ​പോ​ലും​ ​നി​രീ​ക്ഷ​ക​ർ​ ​പ​ല​ ​വ്യാ​ഖാ​ന​ങ്ങ​ളാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​കി​മ്മി​ന്റെ​ ​ഹെ​യ​ർ​ ​സ്റ്റൈ​ൽ​ ​ത​ന്നെ​ ​വ്യ​ത്യ​സ്ത​മാ​ണ്.​ ​ബാ​ർ​ബ​ർ​മാ​രെ​ ​കി​മ്മി​ന് ​വി​ശ്വാ​സ​മി​ല്ലെ​ന്നും,​​​ ​അ​തു​കൊ​ണ്ട് ​കിം​ ​സ്വ​ന്ത​മാ​യാ​ണ് ​മു​ടി​ ​വെ​ട്ടു​ന്ന​തെ​ന്നും​ ​ക​ഥ​യു​ണ്ട് ​(​ക​ഥ​ ​മാ​ത്ര​മാ​ണ്;​ ​തെ​ളി​വി​ല്ല).​ ​കി​മ്മി​ന്റെ​ ​ഹെ​യ​ർ​സ്റ്റൈ​ൽ​ ​രാ​ജ്യ​ത്ത് ​മ​റ്റാ​ർ​ക്കും​ ​പാ​ടി​ല്ല! കിം: കൊറിയൻ നിത്യ കൗതുകം

​ ​ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ​ ​ബേ​ണി​ന് ​അ​ടു​ത്തു​ള്ള​ ​സ്കൂ​ളി​ലാ​ണ് ​കിം​ ​പ​ഠി​ച്ച​തെ​ന്ന് ​പ​റ​യ​പ്പെ​ടു​ന്നു ​ ​ കി​മ്മി​ന് ​ഒ​രു​ ​മൂ​ത്ത​ ​സ​ഹോ​ദ​ര​നു​ണ്ട്-​ ​കിം​ ​ജോം​ഗ് ​ചു​ൽ.​ ​ഇ​ദ്ദേ​ഹം​ ​രാ​ഷ്ട്രീ​യ​ ​കാ​ര്യ​ങ്ങ​ളി​ലോ​ ​പൊ​തു​ ​പ​രി​പാ​ടി​ക​ളി​ലോ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടാ​തെ​ ​ഒ​തു​ങ്ങി​ക്ക​ഴി​യു​ന്നു. ​ ​ കി​മ്മി​ന്റെ​ ​മൂ​ത്ത​ ​അ​ർ​ദ്ധ​ ​സ​ഹോ​ദ​ര​നാ​യ​ ​കിം​ ​ജോം​ഗ് ​നാം​ 2017​-​ൽ​ ​മ​ലേ​ഷ്യ​യി​ൽ​ ​വ​ച്ച് ​രാ​സാ​യു​ധ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​ഇ​തി​നു​ ​പി​ന്നി​ൽ​ ​കിം​ ​ത​ന്നെ​യാ​ണെ​ന്നാ​ണ് ​പ​റ​യ​പ്പെ​ടു​ന്നു​ണ്ട്.​ ​ക്വ​ലാ​ലം​പൂ​ർ​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​വ​ച്ച് ​ര​ണ്ട് ​സ്ത്രീ​ക​ൾ​ ​ജോം​ഗ് ​നാ​മി​ന്റെ​ ​മു​ഖ​ത്തേ​ക്ക് ​രാ​സാ​യു​ധം​ ​പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ​ ​ കി​മ്മി​ന് ​പാ​ര​മ്പ​ര്യ​മാ​യി​ ​കി​ട്ടി​യ​ ​ഹൃ​ദ്റോ​ഗം,​ ​ഉ​യ​ർ​ന്ന​ ​ര​ക്ത​സ​മ്മ​ർ​ദ്ദം,​ ​പ്ര​മേ​ഹം​ ​തു​ട​ങ്ങി​യ​വ​യു​ണ്ടെ​ന്ന് ​പ​റ​യ​പ്പെ​ടു​ന്നു.​ ​ചീ​സ്,​ ​വൈ​ൻ​ ​എ​ന്നി​വ​യോ​ട് ​കി​മ്മി​ന് ​വ​ലി​യ​ ​ഇ​ഷ്‌​ട​മാ​ണ​ത്രെ.​ ​ക​ടു​ത്ത​ ​പു​ക​വ​ലി​ ​ശീ​ല​വും​ ​കി​മ്മി​നു​ണ്ടെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട് ​ ​ ത​ന്റെ​ ​മ​ക​ളു​ടെ​ ​പേ​ര് ​(​ജൂ​ ​ഏ​)​ ​രാ​ജ്യ​ത്ത് ​മ​റ്റാ​ർ​ക്കും​ ​പാ​ടി​ല്ലെ​ന്ന് ​കിം​ ​ഉ​ത്ത​ര​വി​ട്ടു​ണ്ട്.​ ​കിം​ ​ജോം​ഗ് ​ഉ​ൻ​ ​എ​ന്ന​ ​പേ​രി​നും​ ​രാ​ജ്യ​ത്ത് ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്