ത തവളയുടെ ത ഫെബ്രുവരി 27ന് റിലീസ് ചെയ്യും
അനു മോൾ, സെന്തിൽ കൃഷ്ണ, അൻവിൻ ശ്രീനു, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര രചനയും സംവിധാനവും നിർവഹിക്കുന്ന കുട്ടികളുടെ ചിത്രം ത തവളയുടെ ത ഫെബ്രുവരി 27ന് റിലീസ് ചെയ്യും. ആനന്ദ് റോഷൻ, ഗൗതമി നായർ,ശ്രീ പദ്,അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, സുനിൽ സുഖദ,ഹരികൃഷ്ണൻ ,അജിത് കോശി, ജോജി ജോൺ, ജെൻസൺ ആലപ്പാട്ട്, സ്മിത അമ്പു,വാസുദേവ് പട്ടറോട്ടം, നെഹ്‌ല തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഫോർടീൻ ഇലവൻ സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്‌ചേഴ്‌സ് എന്നീ ബാനറിൽ റോഷിത് ലാൽ, ജോൺപോൾ എന്നിവർ ചേർന്നാണ് നിർമ്മാണം.
ഉദയനാണ് താരം
റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം പുതിയ പതിപ്പ് തിയേറ്രറിൽ. മീന, . ജഗതി ശ്രീകുമാർ, , മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടു. ശ്രീനിവാസനാണ് കഥയും തിരക്കഥയും ഒരുക്കിയത്. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മാണം.ഛായാഗ്രാഹണം എസ്. കുമാർ. ഹൈ സ്റ്റുഡിയോസാണ് 4k റിമാസ്റ്ററിംഗ് ജോലികൾ ചെയ്യുന്നത്.