കൈക്കൂലി; ബി.ജെ.പി എം.എൽ.എ പിടിയിൽ
Sunday 22 February 2026 12:40 AM IST
ബംഗളൂരു: കർണാടകയിൽ കരാറുകാരനിൽ നിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ. ശിരാഹട്ടി മണ്ഡലത്തിലെ എം.എൽ.എയായ ചന്ദ്രു ലമാനിയേയാണ് കർണാടക ലോകായുക്ത അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ചന്ദ്രുവിന്റെ രണ്ട് പി.എമാരും പിടിയിലായിട്ടുണ്ട്.
ഗദാഗ് ജില്ലയിലെ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനത്തിന് അനുമതി നൽകുന്നതിനായി വിജയ് പൂജാർ എന്ന കരാറുകാരനോട് 11 ലക്ഷം രൂപയാണ് ചന്ദ്രു ആവശ്യപ്പെട്ടത്. കരാറുകാരൻ നൽകിയതോടെ ലോകായുക്ത പൊലീസ് ചന്ദ്രുവിനായി വലവിരിച്ചു. ചന്ദ്രുവിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽവച്ചായിരുന്നു പണം കൈമാറ്റം. പണം സ്വീകരിക്കവേ ചന്ദ്രുവിനെ പിടികൂടുകയായിരുന്നു.