വമ്പൻ മാറ്റങ്ങൾ, ഹരിയാനയിൽ ഇന്ത്യയുടെ ബുർജ് ഖലീഫ...

Sunday 22 February 2026 12:41 AM IST

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിർമിക്കാനുള്ള മഹത്തായ പദ്ധതിയുമായി ഹരിയാന സർക്കാർ മുന്നോട്ട് പോകുകയാണ്. ഗുഡ്ഗാവിന് സമീപം, ദ്വാരക എക്സ്പ്രസ്‌വേയ്ക്ക് ചേർന്നുള്ള പ്രദേശത്താണ് ഈ ആകാശചുംബിയായ ടവർ ഉയരുന്നത്. ഏകദേശം 1,000 ഏക്കർ വിസ്തൃതിയിൽ വികസിപ്പിക്കുന്ന ഗ്ലോബൽ സിറ്റി പ്രോജക്ട് എന്ന വമ്പൻ നഗരവികസന പദ്ധതിയുടെ മുഖ്യ ആകർഷണമാവും ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടം.