സഹകരണ നിക്ഷേപ ഗ്യാരന്റി സ്‌കീം ഫണ്ട് വിതരണം
Sunday 22 February 2026 12:42 AM IST
കോട്ടയം : സഹകരണ നിക്ഷേപ ഗ്യാരന്റി സ്‌കീം ഫണ്ട് വിതരണം മുണ്ടക്കയം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.സതീഷ് ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിൽ ലിക്വിഡേഷൻ നടപടികളിലിരിക്കുന്ന മുണ്ടക്കയം എസ്റ്റേറ്റ് തൊഴിലാളി സഹകരണ സംഘത്തിലെ 12 നിക്ഷേപകർക്ക് 16 അക്കൗണ്ടുകളിലായി 9.64 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.