വീട്ടിലേക്ക് പണം ഒഴുകിയെത്തും; കുറച്ച് ഉപ്പ് ഈ വാതിലിനടിയിൽ വിതറിയാൽ മതി
നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നാണ് വാസ്തു ശാസ്ത്രം. ഒരു വീടിന്റെ നിർമ്മാണം മുതൽ വസ്തുക്കളുടെ സ്ഥാനം വരെ വാസ്തു ശാസ്ത്രത്തിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. വാസ്തു അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതാണ് കൂടുതൽ നല്ലത്. വീട്ടിൽ സന്തോഷവും സമൃദ്ധിയും നിലനിർത്താൻ വാസ്തുവിൽ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അതിൽ ഒന്ന് പ്രധാന വാതിലുമായി ബന്ധപ്പെട്ടതാണ്.
പ്രധാന വാതിലിനടിയിൽ ഉപ്പ് സൂക്ഷിക്കുന്നത് വളരെ നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. കാരണം പ്രധാന വാതിലിൽ വയ്ക്കുന്ന ഉപ്പ് ലക്ഷ്മീദേവിയെ ആകർഷിക്കുന്നു. ഇത് ലക്ഷ്മീദേവി എപ്പോഴും വീട്ടിൽ വസിക്കാൻ കാരണമാകും. ഇത് നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ വാതിലിനടിയിൽ വയ്ക്കുന്ന ഉപ്പ് വീട്ടിലെ നെഗറ്റീവ് എനർജി നശിപ്പിച്ച് പോസിറ്റീവ് എനർജി നൽകും.
അതുപോലെതന്നെ ചില വസ്തുക്കൾ വീട്ടിൽ അടുത്തടുത്ത് സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജി വർദ്ധിപ്പിക്കുമെന്ന് വാസ്തുവിൽ പറയുന്നു. ഇങ്ങനെ വയ്ക്കുന്നത് മിക്ക ജോലികളിലും തടസത്തിനും കാരണമാകുമെന്നാണ് വിശ്വാസം. ഉപ്പും മഞ്ഞളുമാണ് ആ വസ്തുക്കൾ. ഉപ്പും മഞ്ഞളും അടുത്ത് സൂക്ഷിക്കുന്നത് വീട്ടിൽ ദൗർഭാഗ്യം വർദ്ധിപ്പിക്കുമെന്ന് വാസ്തുവിൽ പറയുന്നു. ഉപ്പും മഞ്ഞളും ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇവ തമ്മിൽ നല്ല അകലവും വേണം. ഇല്ലെങ്കിൽ പണത്തിന് തടസം നേരിടുമെന്നും ജ്യോതിഷികൾ പറയുന്നു.