സൗജന്യ നേത്രപരിശോധന ക്യാമ്പ്

Saturday 21 February 2026 9:18 PM IST

പിലിക്കോട്: എരവിൽ മഹാത്മജി സാന്ത്വന ട്രസ്റ്റ് കാഞ്ഞങ്ങാട് ജില്ല ആശുപത്രി സഞ്ചരിക്കുന്ന നേത്രരോഗ നിർണയ വിഭാഗത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ എസ്. അപർണ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വച്ച് അഞ്ചു കുടുംബങ്ങൾക്ക് ചികിത്സാസഹായം കൈമാറി. ട്രസ്റ്റ് ചെയർമാൻ പി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ഒഫ്താൽമിക് കോഡിനേറ്റർ പി.കവിത സംസാരിച്ചു. വിനോദ് എരവിൽ സ്വാഗതവും വി.രാജശ്രീ നന്ദിയും പറഞ്ഞു. വി.കെ.സോമനാഥൻ,കെ.ധനരാജ്, പി.വി.രാജൻ, കെ.വി.പത്മനാഭൻ, എം. അനിത, കെ.സമീർ, ചന്ദ്രമതി, ടി.ടി.വി ഉഷ, പി.വി.സന്തോഷ് കുമാർ, പ്രിയങ്ക എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.