ശിവാജിയായി റിതേഷ് ദേശ്മുഖ്
രാജ ശിവാജി ഫസ്റ്റ് ലുക്ക്
ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "രാജ ശിവാജി" ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ബോളിവുഡ് നടനും സംവിധായകനുമായ റിതേഷ് വിലാസ്റാവു ദേശ്മുഖ് ഒരുക്കുന്ന ചിത്രത്തിൽ, അദ്ദേഹം തന്നെയാണ് ഛത്രപതി ശിവാജി മഹാരാജ് ആയി വേഷമിടുന്നത്. അചഞ്ചലമായ നോട്ടത്തോടെ, ദൃഢമായ ചുമലുകളോടെ, കയ്യിൽ വാൾ പിടിച്ചു നിൽക്കുന്ന ശിവാജി മഹാരാജാവിന്റെ ലുക്കിൽ റിതേഷ് ദേശ്മുഖിനെ പോസ്റ്ററിൽ കാണാം . കൊടുങ്കാറ്റിന് മുമ്പുള്ള നിശബ്ദത സൂചിപ്പിക്കുന്ന ഭാവത്തോടെയാണ് അദ്ദേഹത്തെ ഇതിൽ കാണാൻ സാധിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന "രാജ ശിവാജി"ക്കു കാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനും സംഗീതം പകരുന്നത് അജയ്-അതുൽ ടീമുമാണ്. ഹിന്ദി- മറാത്താ ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. ഒരു രാജാവിന്റെ കഥയേക്കാൾ കൂടുതൽ, ശക്തരായ പ്രതിയോഗികൾക്കെതിരെ ഉയർന്നുവന്ന് സ്വരാജ്യത്തിന്റെ പാത രൂപപ്പെടുത്താൻ പ്രതിജ്ഞയെടുത്ത ഒരു മകന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജ്യോതി ദേശ്പാണ്ഡെയും ജെനീലിയ ദേശ്മുഖും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മേയ് 1 ന് ലോകവ്യാപകമായി റിലീസ് ചെയ്യും . പി.ആർ.ഒ - ശബരി