ടി.വി.കരിയൻ അനുസ്മരണം

Saturday 21 February 2026 9:20 PM IST

പുല്ലൂർ : ജില്ലയിലെ പ്രമുഖ ട്രേഡ് യൂനിയൻ നേതാവ് ടി.വി.കരിയർ ഒന്നാംചരമവാർഷികം. പുല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.പുല്ലൂർ എകെജി ഗ്രന്ഥാലയ പരിസരത്ത് നടന്ന അനുസ്മരണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. സി പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി കെ.രാജ് മോഹൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു.എം.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.വി.രമേശൻ സി.പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ സുനു ഗംഗാധരൻ, എ.ഷാജി, എം.രാഘവൻ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ.സബിത, അനൂപ് അമ്പലത്തറ എന്നിവർ സംസാരിച്ചു. സി.പി.എം പുല്ലൂർ ലോക്കൽ കമ്മിറ്റി അംഗം എ.കൃഷ്ണൻ സ്വാഗതം പറഞ്ഞു.