ബി.ജെ.പി കുടുംബ സംഗമം ഇന്ന്

Saturday 21 February 2026 9:22 PM IST

മാഹി: ബി.ജെ.പി പള്ളൂർ മേഖലയിലെ 16, 17, 18, 19, 25 ബൂത്ത് സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഇന്ന് നടക്കും. കാഞ്ഞരമുള്ള പറമ്പ് ക്ഷേത്രത്തിനടുത്ത് തയ്യാറാക്കിയ ധീര ജവാൻ സ്വർഗ്ഗീയ പടിക്കല കണ്ടി ഷാജി നഗറിൽ ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ ഉദ്ഘാടനം നിർവഹിക്കും.സംഗമത്തിന്റെ ഭാഗമായി ഈസ്റ്റ് പള്ളൂർ വിവേകാനന്ദ സേവാകേന്ദ്രയിൽ എൽ.പി. സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി. ചിത്രകലാ അദ്ധ്യാപകൻ സുഗേഷ് ചെമ്പ്ര ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന സമിതി അംഗം അങ്കവളപ്പിൽ ദിനേശൻ, അഡ്വ.എൻ.കെ.ഇന്ദ്രപ്രസാദ്, വി.കെ. അശ്വതി, ഹേമന്ത് കണ്ണോത്ത് എന്നിവർ സംസാരിച്ചു. വി.എം.മധു, ഈരായി സത്യൻ, കാവിൽ രാജൻ, കെ.സുരേന്ദ്രൻ, കൂലോത്ത് ജെസ്ന എന്നിവർ നേതൃത്വം നൽകി.