കെ.എസ്.ഡബ്ല്യു.സി.ഐ എഫ് സംസ്ഥാന സമ്മേളനം
Saturday 21 February 2026 9:27 PM IST
കാഞ്ഞങ്ങാട് : കെ.എസ്.ഡബ്ല്യു.സി.ഐ എഫ് സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി സി പി.ബാബു ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കവി മാധവൻ പുറച്ചേരി സാംസ്കാരിക പ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ ട്രഷറർ എം.എസ്.സുഗൈതകുമാരി, സംസ്ഥാന സെക്രട്ടറി നരേഷ് കുന്നിയൂർ, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി ബാനം ദിവാകരൻ, ജില്ലാ പ്രസിഡന്റ് ജി.സുരേഷ് ബാബു, കെ.പ്രീത, സന്തോഷ് കുമാർ , അനീഷ് എന്നിവർ സംസാരിച്ചു. സിജു ഇഗ്നേഷ്യസ് സ്വാഗതവും രാമചന്ദ്രൻ.പി.കെ നന്ദിയും പറഞ്ഞു. വിളംബര ജാഥയ്ക്ക് സി.കെ.ബിജുരാജ്, യമുന രാഘവൻ, എ.ബാബു, സനൂപ്, ഷഫീർ, വിൻസെന്റ്, എസ്.എൻ.പ്രമോദ്, ധന്യ തുടങ്ങിയവർ നേതൃത്വം നൽകി.