രാസലഹരിയുമായി യുവാക്കൾ പിടിയിൽ

Sunday 22 February 2026 1:01 AM IST

ആലുവ: 1.3 ഗ്രാം എം.ഡി.എം.എയുമായി പറവൂർ തൂയിത്തറയിൽ താമസിക്കുന്ന കോട്ടയം വാകത്താനം മംഗലത്ത് വീട്ടിൽ ജിനീഷ് ഹരിയപ്പൻ (30), കോമ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ ഇച്ചുള്ളിക്കണ്ടിപ്പറമ്പിൽ അൽത്താഫ് ഫിറോസ് (25) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിലും പരിസരത്തും രാസലഹരിയുടെ വിൽപ്പനക്കാരാണ് ഇരുവരും. ഇരുചക്രവാഹനത്തിൽ പ്രത്യേക അറയിലാണ് സൂക്ഷിച്ചിരുന്നത്. ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്.ഐമാരായ നന്ദകുമാർ, എൽദോ പോൾ, എ.എസ്.ഐ വർഗീസ് സി.പി.ഒമാരായ അഫ്സൽ, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, സിറാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.