മോഷ്ടാക്കളെന്ന് കരുതി തമിഴ്നാട് സ്വദേശികളെ പൊലീസിൽ ഏൽപ്പിച്ചു

Sunday 22 February 2026 12:39 AM IST

തൊടുപുഴ: ആക്രിപെറുക്കാനെത്തിയ ആറ് തമിഴ്നാട് സ്വദേശികളെ മോഷ്ടാക്കളെന്ന് തെറ്രിദ്ധരിച്ച് നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചു. വണ്ടമറ്രത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മെഴുക്കനാൽ ചാക്കോച്ചന്റെ വീട്ടിൽ ആക്രിസാധനങ്ങൾ തിരയുന്നതിനിടയിൽ മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ചാണ് തടഞ്ഞത്. പരിഭ്രമത്തിനിടയിൽ ഇവ‌ർക്ക് വിശദീകരണം നൽകാനാകാത്തതും സംശയം ഇരട്ടിപ്പിച്ചു. തുടർന്ന് കാളിയാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇരുവരെയും വിട്ടയച്ചു.