ഭാര്യയുടെ കൈ ഭർത്താവ് തല്ലിയൊടിച്ചു
Sunday 22 February 2026 12:48 AM IST
നെടുങ്കണ്ടം: ചതുരംഗപ്പാറയിൽ ഭാര്യയുടെ കൈ തല്ലിയൊടിച്ച ഭർത്താവ് പൊലീസ് പിടിയിൽ. ഭർത്താവായ തേവാരം സ്വദേശി മാരിയപ്പനെയാണ് (43) പൊലീസ് അറസ്റ്റ് ചെയ്തത്. 18ന് വൈകിട്ട് മദ്യപിക്കുന്നതിന് പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കിനെ തുടർന്ന് പ്രതി വിറക് കമ്പുകൊണ്ട് ഭാര്യയുടെ കൈ തല്ലിയൊടിക്കുകയായിരുന്നു. ഉടുമ്പൻചോല പൊലീസ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്ത് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.