പേര് കലിമ, പ്രതിഷേധിച്ച് എ.ബി.വി.പി

Sunday 22 February 2026 1:53 AM IST

തിരുവനന്തപുരം:ധനുവച്ചപുരം ഗവ. ഐ.ടി.ഐ യൂണിയൻ ആർട്സ് ഫെസ്റ്റിന് 'കലിമ' എന്ന പേര് നൽകിയതിലൂടെ എസ്.എഫ്‌.ഐയുടെ കപട മതേതരത്വവും ഭീകരവാദ പ്രീണനവുമാണ് പുറത്തുവരുന്നതെന്ന് എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. എസ്. യദുകൃഷ്ണ കുറ്റപ്പെടുത്തി.

'അല്ലാഹു അല്ലാതെ മറ്റൊരു ദൈവമില്ല' എന്ന് പ്രഖ്യാപിക്കുന്ന മതപരമായ പദം കലോത്സവത്തിന് നൽകുന്നത് ഇതര മതവിശ്വാസികളായ വിദ്യാർത്ഥികളോടുള്ള വെല്ലുവിളി കൂടിയാണ്. മുൻപ് കേരള സർവകലാശാല കലോത്സവത്തിന് 'ഇൻതിഫാദ' എന്ന ഭീകരവാദ സൂചനയുള്ള പേര് നൽകിയതിന്റെ തുടർച്ചയാണിത്.-ജോയിന്റ് സെക്രട്ടറി പറഞ്ഞു.