ബി.ജെ.പിയുടെ പ്രതിഷേധ മാർച്ച്

Sunday 22 February 2026 1:53 AM IST

തിരുവനന്തപുരം: ജനറൽ ആശുപത്രിയുടെ ശോചനീയാവസ്ഥയിലും,കഴിഞ്ഞ പത്തു വർഷമായി ആശുപത്രിക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഇടതുമുന്നണി സർക്കാരിനെതിരെയും, വാഗ്ദാനങ്ങൾ പാലിക്കാത്ത ആന്റണി രാജു എം.എൽ.എയ്ക്കുമെതിരെ ബി.ജെ.പി ജനറൽ ആശുപത്രിക്ക് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി പട്ടം മണ്ഡലം പ്രസിഡന്റ് മഹാദേവൻ,ഏരിയാ സെക്രട്ടറി സന്തോഷ് കുമാർ,നേതാക്കളായ സംഗീത,രാജേഷ്,സനൽ,ജില്ലാ നേതാക്കളായ ജയചന്ദ്രൻ,അഡ്വ.കണ്ണമൂല സന്ദീപ് എന്നിവർ പങ്കെടുത്തു.