കാർഷിക ബിരുദ വിദ്യാർത്ഥികളുടെ സ്വസ്തി

Sunday 22 February 2026 1:53 AM IST

വിഴിഞ്ഞം: വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഗ്രാമീണ അവബോധ പ്രവൃത്തി പരിചയ പരിപാടി സ്വസ്തി 2026 അഗ്രോക്ലിനിക് നാളെ വട്ടിയൂർക്കാവ് മഞ്ചാടിമൂട് എസ്.എഫ്.എസ് ചർച്ച് ഹാൾ,കൊടുങ്ങന്നൂർ ദേവീക്ഷേത്ര ഹാൾ,ചൊവ്വാഴ്ച ആനാട് പഞ്ചായത്ത് ഹാൾ,എൻ.എസ്.എസ് ഹാൾ എന്നിവിടങ്ങളിൽ നടക്കും. കർഷകർക്ക് ഉപകാരപ്രദമായ നൂതന കൃഷിരീതികളുടെ പരിശീലനങ്ങൾ, പ്രദർശനം,വിത്ത്,നടീൽ വസ്തുക്കൾ,ജൈവരോഗ കീടനിയന്ത്രണ വസ്തുക്കളുടെ വില്പന എന്നിവ നടക്കും. രാവിലെ 10മുതലാണ് പരിപാടി.