സഹസ്ര ജ്യോതിർലിംഗ ദർശനം ആറ്റുകാലിൽ
Sunday 22 February 2026 2:54 AM IST
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ബ്രഹ്മാകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ സഹസ്ര ജ്യോതിർലിംഗ ദർശനവും രാജയോഗ ചിത്രപ്രദർശനും 23ന് നടക്കും. രാവിലെ 10.30ന് സിനിമാതാരവും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം നിർവഹിക്കും. 3 ദിവസത്തെ സൗജന്യ രാജയോഗ പഠനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവുമുണ്ടായിരിക്കും. ദിവസവും രാവിലെ 9 മുതൽ രാത്രി 9വരെയാണ് ദർശനം.ബ്രഹ്മാകുമാരി തിരുവനന്തപുരം ഡയറക്ടർ മിനി സിസ്റ്റർ,ആറ്റുകാൽ വാർഡ് കൗൺസിലർ ശ്രുതി,ട്രസ്റ്റ് മുൻ ചെയർമാൻ രവീന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും.