സെക്രട്ടേറിയറ്റ്‌ മാർച്ച്‌

Sunday 22 February 2026 1:55 AM IST

തിരുവനന്തപുരം: കെ.എസ്‌.ആർ.ടി.സി പെൻഷണേഴ്സ്‌ ഓർഗനൈസേഷൻ 24ന്‌ സെക്രട്ടേറിയറ്റ്‌ മാർച്ച്‌ നടത്തും.പെൻഷൻ സർക്കാർ ഏറ്റെടുക്കുക,പെൻഷൻ പരിഷ്കരണം നടപ്പാക്കുക,കുടിശിക ക്ഷാമാശ്വാസം അനുവദിക്കുക,ഓണം ഉത്സവബത്ത പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.പെൻഷൻകാരെ ഒഴിവാക്കി ശമ്പളപരിഷ്കരണം മാത്രം നടപ്പാക്കുകയാണ്‌. ഓർഗനൈസേഷൻ പ്രസിഡന്റ്‌ പി.മുരളീധരൻ പിള്ള,ജനറൽ സെക്രട്ടറി അഡ്വ.പി.എ മുഹമ്മദ്‌ അഷ്‌റഫ്‌, ട്രഷറർ എ.കെ.ശ്രീകുമാർ,എസ്‌.ബാലകൃഷ്ണൻ,വഞ്ചിയൂർ ഗോപാലകൃഷ്ണൻ,നടരാജൻ ആശാരി,കെ,സതീശൻ,എ.മസ്താൻ ഖാൻ എന്നിവർ പങ്കെടുത്തു.