നവജീവനയാത്ര സ്വീകരണ സമ്മേളനം

Sunday 22 February 2026 1:55 AM IST

നെടുമങ്ങാട്: സിവിൽ സർവീസുകാരെ ഇടതു സർക്കാർ തീവെട്ടിക്കൊള്ളയ്ക്ക് വിധേയരാക്കിയെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ പറഞ്ഞു. കാസർകോട് നിന്നാരംഭിച്ച എൻ.ജി.ഒ അസോസിയേഷൻ നവജീവന യാത്രയ്ക്ക് നെടുമങ്ങാട് ചന്തമുക്കിൽ ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എ.ആർ.അജിത് അദ്ധ്യക്ഷത വഹിച്ചു.എ.എം.ജാഫർഖാൻ,എ.പി.സുനിൽകുമാർ,വി.പി.ബോബിൻ,സന്തോഷ്,പ്രദീപ്,വട്ടപ്പാറ ചന്ദ്രൻ,ടി.അർജുനൻ,അഡ്വ.ഫാത്തിമ,സജ്ജാദ് മന്നൂർക്കോണം,സെയ്ദാലി കായ്പാടി,നെട്ടയിൽ ഷിനു തുടങ്ങിയവർ പങ്കെടുത്തു.