സാംബവ മഹാസഭ ധർണ സംഘടിപ്പിക്കും
Sunday 22 February 2026 1:56 AM IST
തിരുവനന്തപുരം:പട്ടിക ജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് ന്യൂനപക്ഷ വിദ്യാർത്ഥികളുടേതിനെക്കാൾ ഉയർത്തുക,ഭവന നിർമ്മാണ തുക 15ലക്ഷമാക്കുക എന്നിവ ഉന്നയിച്ച് സാംബവ മഹാസഭ സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 25ന് രാവിലെ 10ന് സെക്രട്ടേറിയറ്രിൽ ധർണ സംഘടിപ്പിക്കും.സാംബഭ മഹാസഭ സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് ഉദ്ഘാടനം ചെയ്യും.വൈസ്‌പ്രസിഡന്റ് കൃഷ്ണൻ കുട്ടി മൂവാറ്രുപ്പുഴ അദ്ധ്യക്ഷത വഹിക്കുമെന്ന് പ്രസിഡന്റ് സോമൻ പാമ്പായിക്കോട്,വൈസ് പ്രസിഡന്റ് കൃഷ്ണൻ കുട്ടി മൂവാറ്രുപ്പുഴ,വി.പി.തങ്കച്ചൻ,സുധീഷ് ആദിച്ചനല്ലൂർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.