നഴ്‌സുമാരുടെ പ്രകടനം

Sunday 22 February 2026 12:00 AM IST

തൃശൂർ: സ്വരാജ് റൗണ്ട് സ്തംഭിപ്പിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പ്രകടനം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ശക്തൻ നഗറിൽ നിന്ന് പ്രകടനം ആരംഭിച്ചത്. ആയിരക്കണക്കിന് പേർ പങ്കെടുത്തു. എം.ഒ. റോഡിലൂടെ കടന്ന് സബ് വേ വഴി തെക്കേ ഗോപൂര നടയിൽ എത്തി സമരക്കാർ വാഹനങ്ങൾക്ക് പോകാൻ സാധിക്കാത്ത വിധം റോഡിൽ നിരന്ന് പ്രകടനം ആരംഭിച്ചതോടെ പൊലീസ് ഇടപെട്ടു. തു ർന്ന് സമരക്കാരും പൊലീസും തമ്മിൽ തർക്കം രൂക്ഷമായി. ഒടുവിൽ ബലബ്രയോഗം വേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ സമരക്കാർ വാഹനങ്ങൾ കടത്തി വിട്ടു. എന്നാൽ നടുവിലാലിൽ വച്ച് വീണ്ടും സമരക്കാർ റോഡ് നിറഞ്ഞ് പ്രകടനം നടത്തി. തുടർന്ന് വീണ്ടും പൊലീസ് ഇടപെട്ടു. ഇതിനിടയിൽ വന്ന ആംബുലൻസിന് വഴി തിരിഞ്ഞ് പോകേണ്ടി വന്നു.