വയലാർ ഗാനസന്ധ്യ
Saturday 21 February 2026 11:42 PM IST
ചേർത്തല:മാരാരിക്കുളം കസ്തുർബ സ്മാരക വായനശാലയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് കേരള സാബർമതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നാട്ടിലെ പാട്ടുകാർക്ക് പാടാം ഗ്രാമത്തിന്റെ സ്വരങ്ങൾ കേൾക്കാം എന്ന പേരിൽ നടത്തിയ വയലാർ ഗാനസന്ധ്യ കസ്തൂർബാ സ്മാരക വായനശാല പ്രസിഡന്റ് ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു.കോ–ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ,അഡ്വ.പ്രഭാ മധു,എസ്.എൽ.പുരം സലീം, എം.ഇ.ഉത്തമ കുറുപ്പ്,കെ.ആർ. കുറുപ്പ് മാരാരിക്കുളം,ആശാ കൃഷ്ണാലയം, ആലപ്പി സ്‌നേഹ, പ്രീത വേണു,സുധർമ്മ തുടങ്ങിയവർ സംസാരിച്ചു