കുട്ടികൾക്ക് കണ്ണട വിതരണം

Saturday 21 February 2026 11:43 PM IST

മുഹമ്മ: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 സിയുടെ കീഴിലുള്ള മുഹമ്മ, ചേർത്തല ലയൺസ് ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ' സൈറ്റ് ഫോർ കിഡ്‌സ് ' പദ്ധതിയുടെ ഭാഗമായി കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായി സൗജന്യ കണ്ണട വിതരണം നടത്തി. മണ്ണഞ്ചേരി സി.ഐ പി.ജി. മധു വിതരണോദ്ഘാടനം നിർവ്വഹിച്ചു. റീജിയൻ ചെയർമാൻ അഡ്വ.ടി.സജി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സോൺ ചെയർമാന്മാരായ കിഷോർ ചാറ്റർജി, അഡ്വ. പ്രിയ അരുൺ, ചേർത്തല ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. തര്യൻ കടവൻ, മുഹമ്മ ലയൺസ് ക്ലബ് പ്രസിഡന്റ് ഗണേഷ് കുമാർ, സെക്രട്ടറി ജയകുമാർ എന്നിവർ സംസാരിച്ചു.