വോളിബോൾ സെലക്ഷൻ ട്രയൽസ്

Saturday 21 February 2026 11:44 PM IST

മുഹമ്മ: എ.ബി വിലാസം സ്കൂളിലെ പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഇന്ന് വോളിബാൾ സെലക്ഷൻ ട്രയൽസ് നടത്തും. രാവിലെ പത്തു മുതൽ സ്കൂൾ ഗ്രൗണ്ടിലാണ് സെലക്ഷൻ. വിവിധ സ്കൂളുകളിൽ പഠിക്കുന്ന അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സെലക്ഷൻ ലഭിക്കുന്ന കുട്ടികൾക്ക് ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളും വോളിബാൾ കിറ്റും നൽകുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ 8943160156, 99614412357.