കരിദിനവും പ്രതിഷേധ യോഗവും
Saturday 21 February 2026 11:48 PM IST
അമ്പലപ്പുഴ: രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അന്വേഷണം പൂർത്തിയാകാതെ നഴ്സിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കെ.ജി.എൻ.യുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സുമാർ കരിദിനാചരണവും പ്രതിഷേധ യോഗവും നടത്തി. നഴ്സിംഗ് ഓഫീസർ ധന്യയെ ആണ് സസ്പെൻഡ് ചെയ്തത്. 2021 ൽ തന്നെയാണോ കത്രിക വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്തേണ്ടതുണ്ട്. അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർ ആരെന്നുകണ്ടുപിടിക്കാതെ നടപടി സ്വീകരിച്ചത് ന്യായീകരിക്കാനാവില്ലെന്ന് സംസ്ഥാന ട്രഷറർ ഇ.ജി ഷീബ പറഞ്ഞു. ജോസ്മി ജോർജ്, അനുപോൾ, രാധിക എന്നിവർ സംസാരിച്ചു.