പഠനമുറിയുടെ നിർമാണോദ്ഘാടനം
Saturday 21 February 2026 11:52 PM IST
ബുധനൂർ: ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ബുധനൂർ പരാശക്തി ബാലികാസദനത്തിൽ നവീകരിക്കുന്ന പഠനമുറിയുടെ നിർമാണ ഉദ്ഘാടനം നടന്നു. ഫെഡറൽ ബാങ്ക് തിരുവനന്തപുരം സോണൽ ഹെഡ് ഷൈജു കെ.വി ഉദ്ഘാടനം നിർവഹിച്ചു, ഗ്രാമസേവാ പരിഷത്ത് പ്രസിഡന്റ് ഹരിദാസൻ പിള്ള അദ്ധ്യക്ഷനായി. ഫെഡറൽ ബാങ്ക് റിജിയനൽ ഹെഡ് ജയ് മോൾ പി.ജി, ബുധനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പ്രമോദ് കുമാർ, ബുധനൂർ ബ്രാഞ്ച് മാനേജർ രജ്ഞന ആർ.കൃഷ്ണൻ, എം.എൻ ശശിധരൻ., കെ.ഈശ്വരൻ നമ്പൂതിരി, എം.ആർ രാജേഷ് കുമാർ, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ എന്നിവർ പ്രസംഗിച്ചു. കെ.കെ ദാമോദരൻപിള്ള സ്വാഗതവും രമ്യ കാശിനാഥൻ നന്ദിയും പറഞ്ഞു